
അഴകുള്ള ആഡംബര എസ്.യു.വി; ബി.എം.ഡബ്ല്യു X7 സ്വന്തമാക്കി നടന്‍ അനൂപ് മേനോന്‍; ആഡംബര കാറിന്റെ വില അറിഞ്ഞാൽ നിങ്ങൾ ഞെട്ടും | Anoop Menon Bought New BMW X7 Car Viral News
Anoop Menon Bought New BMW X7 Car Viral News Malayalam : മലയാള ചലച്ചിത്ര അഭിനേതാവ് തിരക്കഥാകൃത്ത് സംവിധായകൻ എന്നിങ്ങനെ നിരവധി മേഖലകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് അനൂപ് മേനോൻ. താരത്തിന്റെ പുതിയ ചിത്രങ്ങൾ എല്ലാം തന്നെ പ്രേക്ഷകർക്ക് വളരെയധികം പ്രിയങ്കരമാണ്. താരം അഭിനയിച്ച നിരവധി ചിത്രങ്ങൾ ഇതിനോടകം തന്നെ ബോക്സ് ഓഫീസ് ഹിറ്റുകൾ ആയിട്ടുണ്ട്.
വ്യത്യസ്തമായ അഭിനയ രീതി തന്നെയാണ് അനൂപ് മേനോന്റെ ചിത്രങ്ങൾക്ക് ജനപ്രീതി നൽകാൻ കാരണമായിട്ടുള്ളത്. 2014 ലാണ് താരം വിവാഹിതനാകുന്നത്. ക്ഷേമ അലക്സാണ്ടർ ആണ് ഭാര്യ. കാട്ടുചെമ്പകം എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകരുടെ മുന്നിലേക്ക് അനൂപ് മേനോൻ എത്തിച്ചേരുന്നത്. ഈ ചിത്രം വളരെയധികം ജനപ്രീതി നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ നടന്റെ പുതിയ വിശേഷങ്ങൾ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

ആഡംബര കാറുകളുടെ വളരെയധികം താല്പര്യമുള്ള ഒരു വ്യക്തി കൂടിയാണ് അനൂപ് മേനോൻ. അതുകൊണ്ടു തന്നെ ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബി.എം.ഡബ്ല്യുവിന്റെ ഫ്ളാഗ്ഷിപ്പ് എസ്.യു.വിയായ X7 ആണ് അദ്ദേഹം ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. കൊച്ചിയിലെ ബി.എം.ഡബ്ല്യുവിന്റെ വിതരണക്കാരായ ഇ.വി.എം. ഓട്ടോക്രാഫ്റ്റിൽ കുടുംബ സമേതമെത്തിയാണ് അദ്ദേഹം തന്റെ പുതിയ വാഹനം ഏറ്റുവാങ്ങിയിരിക്കുന്നത്.
ഈ വർഷം ഇന്ത്യയിൽ അവതരിപ്പിച്ച X7-ന്റെ പുതിയ പതിപ്പാണ് അനൂപ് മേനോൻ സ്വന്തമാക്കിയിരിക്കുന്നത്. രണ്ട് വേരിയന്റുകളിലായി വിപണിയിൽ എത്തിച്ചിട്ടുള്ള ഈ വാഹനത്തിന് 1.22 കോടി രൂപ മുതൽ 1.24 കോടി രൂപ വരെയാണ് എക്സ്ഷോറൂം വില.X7 എസ്.യു.വിയുടെ ഉയർന്ന വകഭേദമായ എക്സ് ഡ്രൈവ് 40 ഐ എം സ്പോർട്ടാണ് അദ്ദേഹം സ്വന്തമാക്കിയിട്ടുള്ളത് എന്നാണ് നിലവിൽ ലഭിക്കുന്ന വിവരങ്ങൾ. ഈ വാഹനത്തിന്റെ ഓൺറോഡ് വില ഏകദേശം 1.57 കോടിയോളമാണ് വരുന്നത്. Anoop Menon Bought New BMW X7 Car Viral News