‘അച്ഛാ…’, വേദിയിൽ പൊട്ടിക്കരഞ്ഞ് അമൃത സുരേഷ്; ഗാനം പൂർത്തിയാക്കാനാകാതെ മടക്കം, കണ്ണ് നിറഞ്ഞ് സദസ്സ് | Amutha Suresh get Emotional while singing

Amutha Suresh get Emotional while singing Malayalam : ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തിരുന്ന മ്യൂസിക്കൽ റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാർ സിംഗറിന് 2010 ലെ മത്സരാർത്ഥിയായി മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് അമൃത സുരേഷ്. പിന്നീട് പിന്നണി ഗാനരംഗത്തും ആൽബങ്ങളിലും സോഷ്യൽ മീഡിയയിലും സജീവമായ അമൃത സഹോദരിയോടൊപ്പം ചേർന്ന് അമൃതംഗമയ എന്ന സംഗീത ബാൻഡും ആരംഭിച്ചു. അമൃതയെ പോലെ തന്നെ സഹോദരി അഭിരാമി സുരേഷ് സംഗീതലോകത്തിന് സുപരിചിതരാണ്.

സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായ താരവും താര കുടുംബവും പലപ്പോഴും വിമർശനങ്ങൾക്കും പരിഹാസനങ്ങൾക്കും പാത്രമായിട്ടുണ്ട്. എന്നാൽ ഒരിക്കൽ തനിക്കെതിരെ വന്ന അശ്ലീല കമൻറ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഈ മാന്യന്റെ ചോദ്യത്തിന് ആരെങ്കിലും ഉത്തരം കൊടുക്കുമോ എന്ന് താരം പ്രതികരിച്ചിരുന്നു. സംഭവത്തിനു പിന്നാലെ അമൃതയ്ക്ക് പിന്തുണയുമായി നിരവധി ആളുകൾ രംഗത്തെത്തുകയും ചെയ്തു. അഭിരാമിയും അമൃതയും ചേർന്ന് ആരംഭിച്ച അമൃതംഗമയ എന്ന മ്യൂസിക്കൽ ബാന്റിന് സിനിമ പ്രേമികളുടെയും സംഗീത പ്രതികളുടെയും ഇടയിൽനിന്ന് വളരെ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Amutha Suresh get Emotional while singing
Amutha Suresh get Emotional while singing

ഇവരുടെ കൂട്ടായ്മയ്ക്ക് സംഗീത ലോകത്തുനിന്ന് വലിയ പിന്തുണയും ലഭിക്കുന്നുണ്ട്. സംഗീതത്തിനു പുറമെ ഫാഷൻ രംഗത്തും സജീവമായ അമൃത നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഏപ്രിൽ 18ന് അമൃതയുടെ പിതാവ് പി ആർ സുരേഷ് മര ണത്തിന് കീഴടങ്ങിയിരുന്നു. വീട്ടിൽ വച്ച് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹം ലോകത്തോട് വിട പറയുകയായിരുന്നു.

അമൃതയാണ് സോഷ്യൽ മീഡിയയിലൂടെ തൻറെ പ്രിയപ്പെട്ട പിതാവിൻറെ വിയോഗവാർത്ത മറ്റുള്ളവരെ അറിയിച്ചത്. ഓടക്കുഴൽ കലാകാരനായിരുന്നു സുരേഷിന്റെ അനുസ്മരണയോഗത്തിൽ ഗാനമാലപിക്കാൻ കയറിയ അമൃതയുടെ വീഡിയോയാണ് ഇപ്പോൾ മാധ്യമങ്ങളിൽ നിറയുന്നത്. അച്ഛാ എന്ന അടിക്കുറിപ്പോടെ അമൃത തന്നെയാണ് ഇൻസ്റ്റഗ്രാമിൽ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പാട്ടു പാടുന്നതിന് വേദിയിൽ കയറിയപ്പോൾ തന്നെ വിങ്ങിപ്പൊട്ടുന്ന അമൃതയെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. പിതാവിന്റെ ഓർമ്മയിൽ പാട്ട് പൂർത്തിയാക്കാൻ കഴിയാതെ അമൃത കരഞ്ഞുകൊണ്ട് വേദിയിൽ നിന്നിറങ്ങി പോകുന്നത് കാണാം. Amutha Suresh get Emotional while singing

 

View this post on Instagram

 

A post shared by AMRITHA SURESSH (@amruthasuresh)

Rate this post