അമ്മയ്‌ക്കൊപ്പം ചോദ്യഉത്തരങ്ങളുമായി അമൃത എസ്‌ നായര്‍…വിമര്‍ശകര്‍ക്ക് ചുട്ട മറുപടി നല്‍കി അമൃത എസ്‌ നായര്‍..!!

മലയാളി പ്രേക്ഷകര്‍ ഹൃദയം കൊണ്ട് ഏറ്റെടുത്ത താരമാണ് അമൃതാ എസ്‌ നായര്‍. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്കിലെ പ്രധാന കഥാപാത്രമായ ‘സുമിത്രയുടെ മകള്‍ ശീതളായെത്തി മലയാളികളുടെ വളര്‍ത്തുമകളായി കൂടി മാറുകയായിരുന്നു താരം. കുടുംബവിളക്കിന് മുന്നേ തന്നെ പല പരമ്പരകളിലും മറ്റ് ഷോകളിലും എത്തിയിരുന്നെങ്കിലും അമൃതയെ മലയാളികള്‍ക്കിടയില്‍ പ്രശസ്തയാക്കിയത് ശീതള്‍ തന്നെ ആയിരുന്നു.മിനിസ്‌ക്രീന്‍ ഷോകളിലും, ഹ്രസ്വചിത്രങ്ങളിലും ഫോട്ടോ ഷൂട്ടുകളിലും മറ്റും പ്രത്യക്ഷപ്പെടുന്ന അമൃത സോഷ്യല്‍ മീഡിയയിലും സജീവമാണ്. ആരാധകരുമായി താരം വിശേഷം പങ്കുവെയ്ക്കുന്നത് കൂടുതലും യൂട്യൂബിലാണ്.

വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വൈറലാകാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെ ക്വസ്റ്റ്യന്‍ ആന്‍ഡ് ആന്‍സര്‍ എന്ന സെഗ്മെന്റില്‍ പങ്കുവെച്ച വിശേഷങ്ങളാണ് പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത്. അമൃതയ്‌ക്കൊപ്പം അമ്മയും ഈ സെഗ്മെന്റില്‍ പങ്കെടുത്തിരുന്നു. അമൃത ആദ്യം ഉത്തരം നല്‍കിയത് യുട്യൂബില്‍ നിന്നും ലഭിക്കുന്ന വരുമാനത്തെപ്പറ്റിയാണ്. ഈ ചോദ്യത്തിന്റെ ഉത്തരം അറിയാന്‍ ആഗ്രഹിക്കുന്നവരോട് പറയാന്‍ ഇത്രമാത്രം. യുട്യൂബ് നടത്തുന്നവര്‍ക്ക് അറിയാം എത്ര വരുമാനം അതില്‍ നിന്നും കിട്ടുമെന്ന്. ഒരു പക്ഷേ തനിക്ക് ഈ പറയുന്ന പോലെ ലക്ഷങ്ങളും കോടികളും കിട്ടിയിരുന്നു എങ്കില്‍ ഞാന്‍ കഷ്ടപ്പെട്ട് അഭിനയിക്കാനൊന്നും പോകാതെ വീട്ടില്‍ ഇരുന്നേനെ. എന്നെപ്പോലെയുള്ള നോര്‍മല്‍ ഒരു യൂ ട്യൂബറിന് വളരെ തുച്ഛമായ തുക ആണ് ലഭിക്കുന്നത്. ഒരു പക്ഷേ എന്നെക്കാള്‍ വരുമാനം യൂട്യൂബില്‍ നിന്നും സ്വന്തമാക്കുന്നവര്‍ ഉണ്ടാകാം. പക്ഷേ ഞാന്‍ ആ കൂട്ടത്തില്‍ പെടില്ല.

ഒപ്പം ഒരു വീഡിയോയിലും പരിചയപ്പെടുത്താത്ത തന്റെ അച്ഛനെപ്പറ്റിയും താരം മനസ്സ് തുറക്കുന്നുണ്ട്. അത് ഒരു സര്‍പ്രൈസാണ്. ചാനല്‍ തുടങ്ങിയ അന്ന് മുതല്‍ കേള്‍ക്കുന്ന ചോദ്യമാണ് അച്ഛനെക്കുറിച്ച്. ഞാന്‍ എന്റെ വീട്ടിലെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കിടുന്നുണ്ട്. ആ ഒരു വ്യക്തിയെക്കുറിച്ച് ഞാന്‍ ഒന്നും പറയുന്നില്ല എങ്കില്‍ അതിന് പിന്നില്‍ തക്കതായ കാരണം ഉണ്ടാകും. ഒപ്പം ഇനി വരുന്ന വീഡിയോയില്‍ ഒരു പക്ഷേ താന്‍ അതിനെ പറ്റി മനസ്സുതുറന്നേക്കാം എന്നും താരം പറയുന്നു. അതിലൊരു കാര്യമുണ്ടെന്ന് മാത്രമെ താന്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നുള്ളൂ. മറ്റൊന്നും അതിനെക്കുറിച്ച് പറയാന്‍ ആഗ്രഹിക്കുന്നില്ല. അതിനെക്കുറിച്ച് ഇനി ആരും കുത്തിക്കുത്തി ചോദിക്കണ്ട എന്നും താരം പറയുന്നു. താരത്തിന്റെ ഭാവി പദ്ധതിയെപറ്റിയും മനസ്സ് തുറക്കുന്നുണ്ട്. ഞാന്‍ നിലവില്‍ സിംഗിള്‍ ആണ്. ഇപ്പോള്‍ ഒരു വിവാഹത്തെപ്പറ്റിയൊന്നും ചിന്തിക്കുന്നില്ല. ആറാം ക്ലാസിലായിരുന്നു ആദ്യപ്രണയം. പിന്നീട് ഒരു സീരിയസ് പ്രണയം ഉണ്ടായിരുന്നു.

എന്നാല്‍ ഇപ്പോള്‍ അതില്ല. ജീവിതത്തിലെ ഒരു വലിയ പ്ലാന്‍ എന്ന് പറയുന്നത് ഒരു വീട് വെക്കണം എന്നതാണ്. അഭിനയം താന്‍ നിര്‍ത്തിയതാണെന്നും എന്നാല്‍ സാമ്പത്തിക ബാധ്യത കൊണ്ടാണ് വീണ്ടും അഭിനയത്തിലേക്ക് എത്തിയത് എന്നും താരം പറയുന്നു. അഭിനയത്തലേക്ക് വരാന്‍ തന്നെ ആരും സഹായിച്ചിട്ടില്ല. ഓഡിഷന്‍ വഴിയാണ് ഈ മേഖലയിലേക്ക് എത്തുന്നത്. തന്റെ വല്യച്ഛന്റെ മോള്‍ ഈ മേഖലയില്‍ പ്രസിദ്ധയായ ഒരു നടിയാണ്. എന്നാല്‍ ഒരിക്കല്‍ പോലും ആ പ്രസിദ്ധ നടി, തന്റെ കസിന്‍ ആണെന്നോ, സിസ്റ്റര്‍ ആണെന്നോ എവിടെയും വെളിപ്പെടുത്തിയിട്ടില്ല എന്നും അമൃത പറയുന്നു. സിനിമയിലൊക്കെ അഭിനയിച്ച ആ നടിയുടെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല എന്നും അമൃത കൂട്ടിച്ചേർത്തു. ചാക്കോച്ചനെയും, ആസിഫ് അലിയെയുമാണ് തനിക്ക് ഏറ്റവും ഇഷ്ടമെന്നും താരം ഈ വീഡിയോയിലൂടെ പറയുന്നുണ്ട്.