അമ്മൂമ്മയെ മേക്കോവർ നടത്തി അമൃത….കുശുമ്പുമായി അമ്മയും…വീട്ടിൽ മൊത്തം കലഹമായല്ലോ…!!!

അമ്മൂമ്മയ്ക്ക് കിടിലൻ മേക്കോവർ നൽകി കുടുംബവിളക്ക് താരം അമൃത എസ്‌ നായർ. കുടുംബവിളക്ക് എന്ന പ്രേക്ഷകപ്രിയ പരമ്പരയിലൂടെ മലയാളികൾക്ക് മുന്നിലെത്തിയ താരമാണ് അമൃത. താരം കുടുംബവിളക്ക് സീരിയലിൽ നിന്നും പിന്മാറിയെങ്കിലും അമൃത എന്ന് പറയുന്നതിലുപരി കുടുംബവിളക്കിലെ സിദ്ധാർത്തിന്റെയും സുമിത്രയുടെയും മകൾ ശീതൾ എന്നുപറഞ്ഞാലേ ഇപ്പോഴും പ്രേക്ഷകർക്ക് ആളെ തിരിച്ചറിയാൻ കഴിയുന്നുള്ളു. അമൃത തന്നെ തന്റെ ഇന്റർവ്യൂകളിൽ ഇത് പറഞ്ഞിട്ടുണ്ട്.

എല്ലാവരും ശീതളേ എന്ന് വിളിച്ചാണ് തന്നോട് സംസാരിക്കാറുള്ളതെന്നും അത് തനിക്ക് വളരെ സന്തോഷം നൽകിയ കാര്യമാണെന്നും അമൃത പറയുന്നുണ്ട്. എന്നാൽ സീരിയലിൽ നിന്നുള്ള പിന്മാറ്റത്തിന് കാരണം താരം വ്യക്തമായി വെളിപ്പെടുത്തിയിട്ടില്ല. സോഷ്യൽ മീഡിയയിൽ എന്നും സജീവമാണ് അമൃത. അമ്മയോടൊപ്പവും സഹോദരനോടൊപ്പവും സുഹൃത്തുക്കളോടൊപ്പവും റീലുകളും കോമഡി വീഡിയോകളും എപ്പോഴും പോസ്റ്റ്‌ ചെയ്യുന്ന താരം ഇപ്പോൾ തന്റെ അമ്മൂമ്മയ്ക്ക് മേക്കപ്പ് കൊടുക്കുന്ന ഒരു ട്യൂട്ടോറിയൽ വീഡിയോയാണ് പങ്കുവെച്ചിട്ടുള്ളത്.

ഈ മേക്കപ്പ് ട്യൂട്ടോറിയലിന്റെ കിടിലൻ വീഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. അമ്മൂമ്മയുടെ മേക്കോവറും അമ്മയുടെ കുശുമ്പും എന്ന രസകരമായ തലക്കെട്ടോട് കൂടിയാണ് അമൃത ഇത്തവണ വീഡിയോ പങ്കുവെച്ചത്. എല്ലാം ബ്രാൻഡഡ് പ്രോഡക്ടുകളാണ് അമൃത ഉപയോഗിച്ചിരിക്കുന്നത്. അമൃത ഒരു ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ കൂടിയാണ്. ധാരാളം പ്രോഡക്റ്റുകളുടെ കൊളാബ്രേഷൻസ് അമൃത തന്റെ യൂട്യൂബ് ചാനൽ വഴിയും ഇൻസ്റ്റാഗ്രാം വഴിയും ചെയ്യുന്നുണ്ട്.

മുത്തശ്ശിയെ അടിപൊളിയാക്കി ഒരുക്കുന്ന ഈ വീഡിയോയ്ക്ക് ധാരാളം വ്യൂസ് ആണ് ലഭിച്ചിരിക്കുന്നത്, മാത്രമല്ല അടിപൊളി മുത്തശ്ശി, സുന്ദരിയായല്ലോ എന്നൊക്കെയുള്ള കമ്മന്റുകളും വന്നിട്ടുണ്ട്. മേക്കപ്പിട്ട ശേഷം അമ്മൂമ്മയെ അടിപൊളി ചുരിദാറൊക്കെ അണിയിച്ചാണ് അമൃത പ്രേക്ഷകർക്ക് മുൻപിൽ കാണിച്ചത്. എല്ലാം വളരെ മനോഹരമാണെന്നും ഇത്രയും സുന്ദരിയായ അമ്മൂമ്മയെ കിട്ടിയത് അമൃതയുടെ ഭാഗ്യമാണെന്നും പ്രേക്ഷകർ പറയുന്നു.

Rate this post