ആരെയും അമ്പരപ്പിക്കുന്ന വീട്.. ട്രോപ്പിക്കൽ ആർക്കിടെക്ചറിൽ മനോഹരമായി ഇന്റീരിയർ ചെയ്ത വീട് | Amazing Tropical Architecture Home Tour

Amazing Tropical Architecture Home Tour : സ്വന്തം വീട് മറ്റുള്ള വീടുകളിൽ നിന്നും വ്യത്യസ്തമായിരിക്കണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മളിൽ പലരും. അത്തരത്തിലുള്ള ഒരു വീട് പരിചയപ്പെട്ടാലോ. വീടിന്റെ പുറംഭാഗവും അകവും ഒരേ രീതിയിൽ മനോഹരമാക്കി കൊണ്ടാണ് കൊട്ടാരക്കരയിലെ ഈയൊരു വീട് ഡിസൈൻ ചെയ്തിട്ടുള്ളത്. നാല് ബെഡ്റൂമുകളോട് കൂടിയ ഈ ഒറ്റ നില വീടിന്റെ ഇന്റീരിയർ ഏതൊരാളുടെയും ശ്രദ്ധ, പെട്ടെന്ന് പിടിച്ച് പറ്റും. വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത്, ലിവിങ് ഏരിയയിൽ വുഡൻ വർക്കു കൊണ്ട് മനോഹരമായി ഒരു ഷെൽഫ് നിർമ്മിച്ചു നൽകിയിട്ടുണ്ട്.

അതോടൊപ്പം ലൈറ്റ് നിറത്തിലുള്ള സോഫ്റ്റ് ഫർണിഷിംഗ് മെറ്റീരിയലുകൾ, സ്പോട്ട് ലൈറ്റുകൾ, ഇളം നിറത്തിലുള്ള പെയിന്റുകൾ എന്നിവ കൂടി നൽകിയത് വീടിന്റെ ഭംഗി എടുത്തു കാണിക്കുന്നു. ലീവിങ്‌ ഏരിയയിൽ നിന്നും പ്രവേശിക്കുന്ന ഭാഗത്ത്‌ കിച്ചൻ കം ഡൈനിങ് ഏരിയ എന്ന കൺസെപ്റ്റ് ആണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്.ഡൈനിങ് ഏരിയയുടെ കോർണർ ഭാഗത്തായി ഒരു വാഷ് ഏരിയ സെറ്റ് ചെയ്ത് നൽകിയിട്ടുണ്ട്.ഇവിടെ ഉപയോഗിച്ചിട്ടുള്ള മിറർവർക്കും കാഴ്ചയിൽ വളരെ ഭംഗി നൽകുന്നു.

ഓപ്പൺ കിച്ചൻ രീതിയാണ് ഇവിടെ ഉപയോഗപ്പെടുത്തിയിട്ടുള്ളത്. അതു കൊണ്ടു തന്നെ വീട്ടിലെ എല്ലാവർക്കും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനും പാചകം ചെയ്യാനും സാധിക്കുന്നതാണ്. എക്സ്റ്റീരിയറിന് നൽകിയിട്ടുള്ള അതേ പ്രാധാന്യം നൽകി കൊണ്ടാണ് ഇന്റീരിയറിലും ഓരോ ഭാഗവും ഡിസൈൻ ചെയ്തിട്ടുള്ളത്. വീടിന്റെ എടുത്തു പറയേണ്ട ആകർഷണം വുഡൻ,വൈറ്റ് ഫിനിഷിംഗിലുള്ള അലമാരകളും ഷെൽഫുകളും തന്നെയാണ്. അതോടൊപ്പം വാളിൽ മിറർ വർക്കുകൾ കൂടി നൽകിയതോടെ വീടിന്റെ ഭംഗി

ഇരട്ടിയായി. 4 ബെഡ്റൂമുകളും എല്ലാവിധ സൗകര്യങ്ങളും നൽകി കൊണ്ടാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. ഭിത്തിയിൽ ഉപയോഗിച്ചിട്ടുള്ള അലങ്കാരവസ്തുക്കളിൽ വരെ വളരെയധികം ശ്രദ്ധ നൽകിയിരിക്കുന്നു. നല്ല രീതിയിൽ കാറ്റും വെളിച്ചവും ലഭിക്കുന്ന രീതിയിലാണ് വീടിന്റെ ആർക്കിടെക്ച്ചർ. അകവും പുറവും ഒരേ രീതിയിൽ മനോഹരമാക്കി ഈ വീട് ഡിസൈൻ ചെയ്തു നൽകിയത് വുഡൻ സ്ട്രീറ്റ് എന്ന ഇന്റീരിയർ ഡിസൈനിങ് കമ്പനിയാണ്. Video credits : Woodnest