മനു ജോസഫിനെ കുറിച്ച് അഖിൻ ജാസ് .

0

മനു ജോസെഫിന്റെ മറക്കാൻ കഴിയാത്തൊരു പോരാട്ടത്തിന്റെ ഓർമ്മകൾ പങ്കുവെച്ചു ഇന്റർനാഷണൽ അഖിൻ ജാസ്.മൂന്നു ബ്ലോക്കുകൾ മറികടന്നു മുൻ ഇന്ത്യൻ താരവും ,ഇന്ത്യൻ റെയിൽവേയുടെ കരുത്തനായ ആൾറൗണ്ടറുമായ മനു ജോസഫ് ഫേസ്ബുക്കിൽ ഇട്ട ഫോട്ടോയോക്ക് അടിയിലാണ് , ആ ഫോട്ടോ വന്ന മത്സരത്തെ കുറിച്ച് അഖിൻ ഓർത്തെടുത്തു കമെന്റ് ചെയ്തത് , ആ കമെന്റ് വായിക്കാം “മറക്കാൻ കഴിയാത്ത ഒരു കളിയാണ് ഇത് അന്ന് ജെറോം വിനീതിന്റെ ആക്രമണങ്ങള ൾ തുടർച്ചയായി പരാചയപ്പെടുത്താൻ ഓസ്‌ത്രേലിയൻ കളിക്കാർക്ക് കഴിഞ്ഞു , എന്നാൽ പാഠ പുസ്തകത്തിന്റെ പുറത്തുനിന്നുള്ള ചോദ്യം എന്ന പോലെ കോർട്ടിലേക്ക് ജെറോമിനു പകരക്കാരനായി വന്ന മനു ജോസഫ് … പിന്നെ കണ്ടത് അവരുടെ ലോകോത്തര പ്രതിരോധ നിര മനു ജോസഫ് എന്ന കണ്ണൂർക്കാരന്റെ മുന്നിൽ പരാജയപ്പെടുന്ന കാഴ്ചയാണ് , കളി പരാജയപ്പെട്ടു എങ്കിലും മനു ജോസഫ് എന്ന കളിക്കാരന്റെ അസാധ്യ പ്രകടനമായിരുന്നു അവിടെ നടന്നത് “,

2015 ഇറാനിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു മനു ജോസഫിന്റെ ഇ തകർപ്പൻ പ്രകടനം , ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച യൂണിവേഴ്സൽ താരങ്ങളിൽ ഒരാളാണ് മനു , റെയില്വെക്കൊപ്പം തകർപ്പൻ പ്രകടനം പുറത്തെടുക്കുന്ന മനുവിന് പലപ്പോഴും ദേശീയ ടീമിന്റെ വിളിയെത്താറില്ല എന്നതാണ് യാഥാർഥ്യം , അവസരങ്ങൾ കിട്ടിയാൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിവുള്ള താരമാണ് മനു .