ദീപാവലി ദിനത്തിൽ ആരാധകർക്കായി ആഹാന ഒരുക്കിയ സമ്മാനം കണ്ടോ!! പുത്തൻ ഫോട്ടോഷൂട്ട് പൊളിച്ചെന്ന് ആരാധകർ|Ahaana Krishna New Photoshoot

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താര കുടുംബത്തിലെ അംഗമാണ് അഹാന കൃഷ്ണ. സിനിമ സീരിയൽ താരമായ കൃഷ്ണകുമാറിന്റെയും സിന്ധു കൃഷ്ണകുമാറിന്റെയും നാലു മക്കളിൽ മൂത്തയാളാണ് അഹാന. മലയാള സിനിമയിൽ സജീവമായ അഹാനയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത്. 2014 ൽ പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് ആയിരുന്നു അഹാനയുടെ ആദ്യചിത്രം. രാജീവ് രവി ആയിരുന്നു ഈ ചിത്രത്തിൻറെ സംവിധാനം.

2017ലായിരുന്നു അഹാനയുടെ രണ്ടാമത്തെ ചിത്രം. നിവിൻ പോളി, ലാൽ, ശാന്തികൃഷ്ണ തുടങ്ങിയവ താരനിരയിലിറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ആ ചിത്രത്തിലൂടെ അഹാന മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു. പതിനെട്ടാം പടി, ലൂക്കാ എന്നിവയായിരുന്നു താരത്തിന്റെ പ്രധാന ചിത്രങ്ങൾ. നാൻസി റാണി, ഷൈൻ ടോം ചാക്കോയെ നായകനാക്കി പ്രശോദ് വിജയൻ സംവിധാനം ചെയ്യുന്ന അടി എന്നിവയാണ് താരത്തിന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.

സിനിമകൾക്ക് പുറമെ നിരവധി മ്യൂസിക് ആൽബങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇവയ്ക്കെല്ലാം പുറമേ നല്ലൊരു നർത്തകി കൂടിയാണ് അഹാന. സ്വന്തമായി യൂട്യൂബ് ചാനലുള്ള താരം തൻറെ ഡാൻസ് വീഡിയോകളും വീട്ടുവിശേഷങ്ങളും സ്ഥിരമായി ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇതിനെല്ലാം പുറമേ സമകാലിക വിഷയങ്ങളിൽ തന്റേതായ അഭിപ്രായം തുറന്നു പറയുന്നതിനും അഹാന മടി കാണിക്കാറില്ല. ഇതിനെല്ലാം പുറമേ മോഡലിഗിലും ഏറെ താല്പര്യമുള്ള താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്.

ദീപാവലി ദിനത്തിൽ താരം പോസ്റ്റ് ചെയ്ത ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ഇൻസ്റ്റ അക്കൗണ്ടിലൂടെയാണ് താരം ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ലഹങ്കയിൽ അതീവ സുന്ദരിയായി തിളങ്ങി നിൽക്കുന്ന അഹാനയുടെ ചിത്രങ്ങൾക്ക് താഴെ സിനിമാരംഗത്ത് നിന്നുള്ള സുഹൃത്തുക്കൾ ഉൾപ്പെടെ നിരവധി പേരാണ് കമൻറുകൾ രേഖപ്പെടുത്തിയിട്ടുള്ളത്. ഫാഷൻ ഫോട്ടോഗ്രാഫറായ പ്രദീക് അരുൺ ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

A post shared by Ahaana Krishna (@ahaana_krishna)