തിരിച്ച് സന്തോഷത്തിന്റെ നാളുകളിലേക്ക് ബാല!! ഇന്ന് ഞങ്ങളുടെ ടോമിയുടെ ഒന്നാം പിറന്നാൾ; വീഡിയോ പങ്കുവെച്ച് ബാലയും എലിസബത്തും | Actor Bala’s Pet Birthday Celebration

Actor Bala’s Pet Birthday Celebration Malayalam : നിമ പ്രേമികളുടെ പ്രിയതാരമാണ് ബാല. കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യൽ മീഡിയയിൽ നിറയെ ബാലയെ കുറിച്ചുള്ള വിശേഷങ്ങളായിരുന്നു പങ്കുവെക്കപ്പെട്ടിരുന്നത്. രോഗസംബന്ധമായി ആശുപത്രിയിൽ അഡ്മിറ്റായ ബാല എത്രയും പെട്ടെന്ന് സുഖം പ്രാപിച്ച ജീവിതത്തിലേക്ക് തിരിച്ചുവരണമെന്ന് പ്രാർത്ഥിക്കാത്ത മലയാളികൾ ഉണ്ടാകില്ല. തെന്നിന്ത്യൻ സിനിമ ലോകത്താണ് ബാല കൂടുതൽ സജീവം എങ്കിലും മലയാളികൾക്കും പ്രിയ താരം ആണ് ഇദ്ദേഹം.

സമൂഹത്തിൽ അവശത അനുഭവിക്കുന്ന പലർക്കും വേണ്ടി തന്നെക്കൊണ്ട് കഴിയുന്ന വിധത്തിൽ ബാല പലതും ചെയ്യാറുണ്ട്. അസുഖം മാറി ജീവിതത്തിലേക്ക് തിരിച്ചു വന്ന ബാല അസുഖമെല്ലാം മാറി തുടങ്ങി ഇനി പെട്ടെന്ന് സിനിമയിലേക്ക് വരണം എന്ന രീതിയിൽ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ആ വീഡിയോക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ഇപ്പോഴിതാ തന്റെ യൂട്യൂബ് ചാനലിലൂടെ മറ്റൊരു വീഡിയോ ആണ് ആരാധകർക്കായി താരം പങ്കുവെക്കുന്നത്.

Actor Bala's Pet Birthday Celebration
Actor Bala’s Pet Birthday Celebration

ബാലയുടെ ഭാര്യയുടെ പേരാണ് എലിസബത്ത്. ഇരുവരും ചേർന്ന് ടോമിയുടെ ഒന്നാം പിറന്നാൾ ആഘോഷിക്കുകയാണ്. ഇവരുടെ പ്രിയ നായ്ക്കുട്ടിയാണ് ടോമി. കേക്ക് ഞങ്ങളുടെ അടിമയായ നായ്ക്കൾക്ക് പങ്കിട്ടുകൊണ്ട് പിറന്നാൾ ആഘോഷിക്കുന്ന എലിസബത്തിനെയും ബാലയെയും വീഡിയോയിൽ കാണാം. ഇവരുടെ വീട്ടിൽ ഇവരുടെ അടിമയായി രണ്ടുമൂന്ന് നായ്ക്കളെ വളർത്തുന്നു. മനുഷ്യരോട് എന്നപോലെ തന്നെ ബാലക്ക് മൃഗങ്ങളോടും വളരെയധികം സ്നേഹമാണ്. എലിസബത്ത് ഒരു ഡോക്ടർ ആണ്. ബാലയുടെ ഭാര്യ എന്നതിലുപരി സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യം കൂടിയാണ് എലിസബത്ത്.

അതുകൊണ്ടുതന്നെ എലിസബത്തിന്റെ വിശേഷങ്ങൾക്കും ആരാധകർ ഏറെയാണ്. ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ഈ വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകൾ ആരാധകർ രേഖപ്പെടുത്തുന്നുണ്ട്. ബാലയുടെ സന്തോഷം കാണുമ്പോൾ തന്നെ ആരാധകർക്കും അത് വളരെയധികം സന്തോഷം നൽകുന്നു. പൂർണ്ണ ആരോഗ്യവാനായി എത്രയും പെട്ടെന്ന് തിരിച്ച് സിനിമയിലേക്ക് ബാല മടങ്ങി എത്തട്ടെ എന്നാണ് പ്രേക്ഷകരുടെയും പ്രാർത്ഥന. Actor Bala’s Pet Birthday Celebration

 

Rate this post