വധുവിന്റെ കാലിൽ വീണു അനുഗ്രഹം വാങ്ങി വരൻ..!! കരച്ചിൽ അടക്കാൻ കഴിയാതെ വധു…!!താരങ്ങൾ ആരാണ് എന്ന് മനസിലായോ…??? | ABHI MURALLI WEDDING

മോഡൽ, നർത്തകി, കളരി, ഫിറ്റ്നസ് കോച്ച്, ബോക്സിങ് എന്നിവയിൽ കഴിവ് തെളിയിച്ച് ആരാധകരെ സ്വന്തമാക്കിയ താരമാണ് കോഴിക്കോട് സ്വദേശിനിയായ അഭിരാമി മുരളി. ഫ്ലവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ ധാരാളം ആരാധകരെ നേടിയെടുത്ത അഭിരാമി മിസ് ഫിറ്റ്നസ് വുമൺ മിസ് കേരള 2022 ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അടുത്തിടെയാണ് താനൊരു വിദേശിയെ വിവാഹം ചെയ്യാൻ പോവുകയാണെന്നും വിവാഹനിശ്ചയം കഴിഞ്ഞുവെന്നുമുള്ള വാർത്ത അഭിരാമി ആരാധകരെ അറിയിച്ചത്.

വിദേശീയ കല്യാണം കഴിക്കണം എന്നത് തൻറെ ആഗ്രഹമായിരുന്നു എന്ന് അഭിരാമി വ്യക്തമാക്കിയിരുന്നു. യൂറോപ്പിലുള്ള മസ്ടോണിയ എന്ന രാജ്യത്താണ് ഭർത്താവ് ഡയാൻ ജനിച്ച് വളർന്നത്. ഭർത്താവും അദ്ദേഹത്തിൻറെ സഹോദരിയും കൂടി കുറച്ചുനാൾ മുമ്പാണ് കേരളത്തിൽ എത്തിയത് എന്നും കളരിയിൽ ട്രീറ്റ്മെൻറ് വന്നതായിരുന്നു എന്ന് അഭിരാമി വ്യക്തമാക്കുന്നു. “ഇരുവരും കപ്പിൾസ് ആണെന്നാണ് ആദ്യം കരുതിയത്. പിന്നീട് സഹോദരനും സഹോദരിയും ആണെന്ന് മനസ്സിലായി. ഞങ്ങൾക്കിടയിൽ സംഭവിച്ചത് ലൗവ് അറ്റ് ഫസ്റ്റ് സൈറ്റ് തന്നെയാണെന്ന്” അഭിരാമി വ്യക്തമാക്കിയിരുന്നു.

“ഞങ്ങൾ രണ്ടുപേരും പരസ്പരം പ്രണയം പറഞ്ഞതാണ്. അല്ലാതെ ആദ്യം ആര് പ്രൊപ്പോസ് ചെയ്തുവെന്നൊന്നുമില്ല. എൻറെ കളരിയിലാണ് ഇരുവരും ട്രീറ്റ്മെൻറ് ചെയ്തിരുന്നത്. കളരിയുടെ ഡോക്യുമെൻററി ഷൂട്ട് ചെയ്യാൻ പോയപ്പോഴാണ് ആദ്യം ഡയാനെ കണ്ടത്. ആറോളം പേരുമായി ഉറുമി കൊണ്ട് പയറ്റുന്ന ഡയാനയാണ് ആദ്യം കണ്ട.ത് അപ്പോൾ തന്നെ ഞാൻ ഇമ്പ്രസ്സായി. ഡയാനുമായി നന്നായി സംസാരിച്ചു തുടങ്ങിയപ്പോൾ തന്നെ ഞാൻ ആദ്യം ചോദിച്ചത് എന്നെയും മസഡോണിയായിൽ കൊണ്ടുപോകുമോ എന്നായിരുന്നു” എന്നും അഭിരാമി വ്യക്തമാക്കിയിരുന്നു.

ഒരാഴ്ചയായി നടന്ന വിവാഹ ആഘോഷങ്ങളുടെ അവസാനം ഇന്ന് അഭിരാമിയും ഡയാനും ജീവിതത്തിൽ ഒന്നായി. ബ്രൈഡൽ ഷവർ, മെഹന്ദി എന്നിവയെല്ലാം വളരെയധികം ആഘോഷപൂർവ്വം തന്നെയാണ് അഭിരാമി കൊണ്ടാടിയത്. അഭിരാമിയുടെ വിദേശിയായ വരൻ ഡയാന്റെ ബന്ധുക്കൾ എല്ലാം വിവാഹത്തിൽ പങ്കെടുക്കാനായി കേരളത്തിൽ എത്തിയിരുന്നു. മകൾ വിദേശിയെ വിവാഹം കഴിക്കുന്നതിൽ സന്തോഷമേയുള്ളൂ എന്നും വരന്റെ സ്വഭാവത്തിനാണ് പ്രാധാന്യം നൽകുന്നതെന്ന് അഭിരാമിയുടെ മാതാപിതാക്കൾ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ വിവാഹശേഷം ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

Rate this post